സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം 

പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സുവരെ ഭാരവാഹികളാകാം
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന്/എക്‌സ്പ്രസ് ഫോട്ടോ
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന്/എക്‌സ്പ്രസ് ഫോട്ടോ

വിജയവാഡ: സിപിഐയില്‍ പ്രായപരിധി നിര്‍ദേശം പാര്‍ട്ടി കോണ്‍ഗ്രസ് കമ്മീഷന്‍ ഭേദഗതികളോടെ അംഗീകരിച്ചു. പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സുവരെ ഭാരവാഹികളാകാം. അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പ്രായപരിധി നിര്‍ണയിച്ച മാര്‍ഗനിര്‍ദേശമാണ് തിരുത്തിയത. 

അസിസ്റ്ററന്റ് സെക്രട്ടറിമാരില്‍ ഒരാള്‍ 50 വയസ്സില്‍ താഴെയെന്നതും മറ്റൊരാള്‍ക്ക് 65 വയസ്സ് പരിധിയെന്നതുമാണ് ഒഴിവാക്കിയത്. 75 വയസ്സുവരെയുള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരാകാം. സംവരണ വിഷയത്തിലും പാര്‍ട്ടി പരിപാടിയില്‍ ഭേദഗതി വരുത്തി. സാമ്പത്തിക പിന്നാക്ക സംവരണം എന്നത് പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഒഴിവാക്കി. വിഎസ് സുനില്‍കുമാറിന്റെ ഭേദഗതി കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി നടപ്പിലാക്കിയതിനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കേരള ഘടകം പ്രായപരിധി നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com