'കഷ്ടപ്പാടിലാണ്; തെറ്റുപറ്റിപ്പോയി, എന്നോട് പൊറുക്കണം'; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കി കള്ളന്‍; കുറിപ്പ് വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th October 2022 12:53 PM |
Last Updated: 31st October 2022 10:49 AM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കി കളളന്‍. തന്റെ പ്രവൃത്തി മൂലം വലിയ കഷ്ടപ്പാടുണ്ടായതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ തിരികെവെക്കുന്നതെന്ന കുറിപ്പും മോഷ്ടാവ് ഒപ്പം വച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ ലാംത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബര്‍ ജയിന്‍ ക്ഷേത്രത്തില്‍ നിന്ന് വെള്ളി ആഭരണങ്ങള്‍ ഉള്‍പ്പടെ കള്ളന്‍ മോഷ്ടിച്ചത്. അന്നുമുതല്‍ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച ലാംതയിലെ പഞ്ചായത്ത് ഓഫീസ് സമീപത്തെ ഒരു കുഴിയില്‍ ബാഗ് കിടക്കുന്നതിനെ കണ്ട് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബാഗില്‍ നിന്ന് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ സാധനങ്ങളം ഒരു കത്തും പൊലീസ് കണ്ടെടുത്തു. തന്റെ പ്രവൃത്തിയില്‍ മാപ്പു ചോദിക്കുന്നതായും തന്നോട് ക്ഷമിക്കണമെന്നും മോഷ്ടാവ് പറയുന്നു. മോഷണത്തിന് ശേഷം താന്‍ വലിയ ബുദ്ധിമുട്ടിലാണെന്നും കള്ളന്‍ പറയുന്നു. അതേസമയം മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭാരത് ജോഡോ യാത്രയ്ക്കിടെ ഓടി രാഹുല്‍ ഗാന്ധി; ജയറാം രമേശിനൊപ്പം ഡാന്‍സ്; വീഡിയോ വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ