അമേരിക്കന്‍ ലൈഫ് സ്വപ്‌നം കണ്ടു, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് മനുഷ്യക്കടത്തുകാരന് ഒരു കോടി രൂപ നല്‍കി; യുവദമ്പതികള്‍ പിടിയില്‍

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഒരു കോടി രൂപയാണ് ഇരുവരും നല്‍കിയതെന്ന് പൊലീസ് പറയുന്നു. ദുബൈ- മെക്‌സിക്കോ റൂട്ട് വഴി നാലുവയസുള്ള മകള്‍ക്കൊപ്പം അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

ഗുജറാത്തിലെ ഖേദ ജില്ലയിലെ ദമ്പതിമാരായ ഹിതേഷും ബിനാല്‍ പട്ടേലുമാണ് പിടിയിലായത്. രാജ്യത്ത് നിന്ന് കടക്കാന്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് ഇരുവരെയും പിടികൂടിയത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലേക്ക് കടക്കാനാണ് ഇരുവരും ശ്രമിച്ചത്. 30 വയസുകാരനായ ഹിതേഷ് കാര്‍ഷിക മേഖലയിലെ പ്രൊഫഷണലാണ്. ഭാര്യ ബിനാല്‍ പട്ടേല്‍ അധ്യാപികയായിരുന്നു. ഇരുവരും സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

നാലുവയസുള്ള മകള്‍ക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാനായിരുന്നു ഇരുവരുടെയും പരിപാടി. ഇതിനായി മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടയാള്‍ക്ക് ഒരു കോടി രൂപയാണ് നല്‍കിയത്. മെക്‌സിക്കോയില്‍ നിന്ന് അമേരിക്കന്‍ അതിര്‍ത്തി കടക്കുന്നതിന് സഹായിക്കാനാണ് ഒരു കോടി രൂപ നല്‍കിയതെന്നും പൊലീസ് പറയുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇവര്‍ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. കൈവശം വ്യാജ പാസ്‌പോര്‍ട്ടാണ് എന്ന് തിരിച്ചറിഞ്ഞ് ഇരുവരെയും അയര്‍ലന്‍ഡില്‍ നിന്ന് നാടുകടത്തുകയായിരുന്നു. മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com