'പാര്‍ലമെന്റ് പരിഗണിക്കേണ്ട നയപരമായ വിഷയം'; സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി തള്ളി

ഈ വിഷയം ഉന്നയിക്കേണ്ട ശരിയായ വേദി പാര്‍ലമെന്റാണ്, അല്ലാതെ കോടതിയല്ലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍
Updated on
1 min read


ന്യൂഡല്‍ഹി: സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാര്‍ലമെന്റ് പരിഗണിക്കേണ്ട നയപരമായ വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണമുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ഈ വിഷയം ഉന്നയിക്കേണ്ട ശരിയായ വേദി പാര്‍ലമെന്റാണ്, അല്ലാതെ കോടതിയല്ലെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് നയത്തിന്റെ വിഷയമാണ്. കോടതിക്ക് ഇടപെടാനാകില്ല. ഈ വിഷയത്തില്‍ പാര്‍ലമെന്റിലാണ് ചര്‍ച്ച നടക്കേണ്ടത്. 

അതുകൊണ്ടുതന്നെ ഹര്‍ജി നിരസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വന്‍സാരയാണ് സംസ്‌കൃതം ദേശീയഭാഷയാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com