മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമം, മോഷ്ടാവുമായി മല്‍പ്പിടിത്തം, യുവതിയുടെ ധീരത- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 07:33 PM  |  

Last Updated: 08th September 2022 07:33 PM  |   A+A-   |  

SNATCHER

ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ ധീരമായി നേരിടുന്ന യുവതിയുടെ ദൃശ്യം

 

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ ധീരമായി നേരിട്ട് യുവതി. യുവതി ശക്തമായി പ്രതിരോധിച്ചതോടെ, മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നയാളുമായി യുവതി മല്‍പ്പിടിത്തം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. യുവാവിന്റെ ടീ-ഷര്‍ട്ടില്‍ പിടിത്തമിട്ടാണ് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനുള്ള യുവാവിന്റെ ശ്രമം യുവതി തടയുന്നത്. 

 

മല്‍പ്പിടിത്തത്തിനിടയില്‍ ഫോണ്‍ നിലത്തുവീണു. തുടര്‍ന്ന് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്മാറുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ