അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പിന്മാറുന്നു

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം ആരംഭിച്ചു. ഗോഗ്ര- ഹോട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിച്ചു തുടങ്ങി. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി.

2020ന് മുന്‍പുള്ള സ്ഥാനത്തേയ്ക്ക് ചൈനീസ് സൈനികര്‍ പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഗാല്‍വാന്‍ താഴ് വരയില്‍ ഇരു സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ രക്തരൂക്ഷിതമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമായി.

തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നത്. പതിനാറാം തവണ നടന്ന ചര്‍ച്ചയുടെ ധാരണപ്രകാരമാണ് ഗോഗ്ര- ഹോട്‌സ്പ്രിങ് മേഖലയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും നടപടി തുടങ്ങിയത്. ജൂലൈ 17നാണ് ചര്‍ച്ച നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com