'കാക്കി ട്രൗസറിന് തീപിടിച്ചു'; കോണ്‍ഗ്രസ് ട്വീറ്റ് വിവാദത്തില്‍, രാഹുല്‍ ഗാന്ധി അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 03:14 PM  |  

Last Updated: 12th September 2022 03:14 PM  |   A+A-   |  

congress_tweet

കോണ്‍ഗ്രസ് ട്വീറ്റ് 

 

ന്യൂഡല്‍ഹി: ആര്‍എസ്എസ് യൂണിഫോമിന് എതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദത്തില്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം പങ്കുവച്ച ട്വീറ്റിന് എതിരെ ബിജെപി രംഗത്തെത്തി. ആര്‍എസ്എസ് യൂണിഫോമിന്റെ ഭാഗമായ കാക്കി ട്രൗസറിന് തീപിടിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പങ്കുവച്ചത്. 

' വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ആര്‍എസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടം നികത്താനും' എന്ന ക്യാപ്ഷനോടെയാണ് കോണ്‍ഗ്രസ് ചിത്രം ട്വീറ്റ് ചെയ്തത്. 

ഇതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. രാജ്യത്ത് അക്രമം നടത്താനാണോ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി വക്താവന് സാംപിത് പാത്ര ചോദിച്ചു. ചിത്രം പിന്‍വലിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

 

'1984ല്‍ കോണ്‍ഗ്രസ് ഡല്‍ഹി കത്തിച്ചു. 2002ല്‍ ഗോദ്രയില്‍ 59 കര്‍സേവകരുടെ ജീവനെടുക്കാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസാണ്. അതേ അവസരം വീണ്ടും ഒരുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.'-അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ തീവയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഈ ചിത്രമെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു. ടി എന്‍ പ്രതാപന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ ഒഫിഷ്യല്‍ അക്കൗണ്ടില്‍ വന്ന ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  ബിപ്ലബ് കുമാര്‍ ദേബ് രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ