ബിപ്ലബ് കുമാര്‍ ദേബ് രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2022 02:53 PM  |  

Last Updated: 12th September 2022 02:54 PM  |   A+A-   |  

biplab-

ബിപ്ലബ് ദേബ്

 

അഗര്‍ത്തല: ത്രിപുരയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  ഈ മാസം 22നാണ് ഉപതെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി ഡോ. മാണിക് സാഹ, ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി നേതൃത്വവും ഹരിയാനയുടെ പാര്‍ട്ടി ചുമതല നല്‍കിയതിനൊപ്പം സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു. ത്രിപുരയിലും ഹരിയാനയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്ന് പത്രികാ സമര്‍പ്പണത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡോ. മാണിക് സാഹ മുഖ്യമന്ത്രിയായതോടെയാണ് ത്രിപുരയിലെ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗ്യാന്‍വാപി: മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി; ഹിന്ദുക്കളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ