വിദ്യാര്‍ഥികള്‍ക്കു മദ്യം വിറ്റാല്‍ മദ്യശാലകള്‍ അപ്പാടെ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി ഹൈക്കോടതി

വിദ്യാര്‍ഥികള്‍ക്കു മദ്യം വില്‍ക്കുന്നതു തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

മധുര: വിദ്യാര്‍ഥികള്‍ക്കു മദ്യം വില്‍ക്കുന്നതു തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. വിദ്യാര്‍ഥികള്‍ക്കു മദ്യം വില്‍ക്കുന്നതു തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മധുര ബെഞ്ച് നിര്‍ദേശം നല്‍കി.

ഇരുപത്തിയൊന്നു വയസ്സില്‍ താഴെയുള്ളവര്‍ക്കു മദ്യം വില്‍ക്കുന്നതു തടയാന്‍ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ്, ജസ്റ്റിസുമാരായ ആര്‍ മഹാദേവന്റെയും ജെ സത്യാനാരയണയുടെയും മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ മദ്യവില്‍പ്പന ശാലകളുടെ സമയം വെട്ടിച്ചുരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. തൂത്തുക്കുടിയിലെ അഭിഭാഷകനായ ബി രാമകുമാര്‍ ആദിത്യനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കൊപ്പം വിദ്യാര്‍ഥികള്‍ക്കു മദ്യം വില്‍ക്കുന്നതിനു തെളിവായി ചിത്രങ്ങളും ആദിത്യന്‍ ഹാജരാക്കിയിരുന്നു. ഇതു പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാരനോടു കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com