ഭാര്യ സമ്മതിച്ചു; 32 കാരന്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ കല്യാണം കഴിച്ചു

ആദ്യകാഴ്ചയില്‍ തന്നെ ഇയാള്‍ക്ക് ട്രാന്‍സ്ജന്‍ഡറിനോട് വലിയ പ്രണയായി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഭാര്യയുടെ സമ്മതത്തോടെ 32കാരന്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചു. ഭാര്യയുടെ സമ്മതത്തോടെ മൂവരും ഒരേവീട്ടിലാണ് താമസിക്കുന്നത്. 

രണ്ടുവര്‍ഷം മുന്‍പാണ് യുവാവ് തെരുവില്‍ ഭിക്ഷയാചിക്കുന്ന ട്രാന്‍സ്ജന്‍ഡറിനെ കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ തന്നെ ഇയാള്‍ക്ക് ട്രാന്‍സ്ജന്‍ഡറിനോട് വലിയ പ്രണയായി. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയ ശേഷം ഫോണ്‍വിളി പതിവായി.

മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ട്രാന്‍സ്ജന്‍ഡര്‍ യുവതിയുമായി അടുപ്പമുണ്ടെന്ന് ഭാര്യ മനസിലാക്കി. തുടര്‍ന്ന് ഇക്കാര്യം ചോദിച്ചപ്പോള്‍ യുവാവ് അത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിവാഹത്തിന് ഭാര്യ അനുമതി നല്‍കുകയായിരുന്നു. നാര്‍ളയിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കുറച്ചു ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഈ വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍ ഈ വിവാഹത്തില്‍ തന്റെ ഭാര്യ പോലും സന്തോഷവതിയാണെന്നും നിയമത്തെക്കുറിച്ച് ആശങ്കയില്ലെന്നും നവദമ്പതികള്‍ പറഞ്ഞു.
 

ഈ  വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com