മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; പൂഞ്ചില്‍ 11 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്  ( വീഡിയോ)

സാജിയാനില്‍ നിന്നും മാന്‍ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ശ്രീനഗര്‍: കമ്മു കശ്മീരിലെ പൂഞ്ചില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

സാജിയാനില്‍ നിന്നും മാന്‍ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com