100 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ; മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ ലേലം വിളി ആരംഭിച്ചു

1200 സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. ലേലം വിളിയിലൂടെ ലഭിക്കുന്ന തുക ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കും
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ ലേലം വിളി ആരംഭിച്ചു. pmmementos.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇ ലേലത്തില്‍ പങ്കെടുക്കാം. 100 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അടിസ്ഥാന വിലയുള്ള വസ്തുക്കളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. രാജ്യത്തിനകത്തു നിന്ന് ലഭിച്ച ഉപഹാരങ്ങണ് ലേലത്തിനുള്ളത്. 

1200 സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. ലേലം വിളിയിലൂടെ ലഭിക്കുന്ന തുക ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി ഉപയോഗിക്കും. രണ്ടരക്കോടിയോളം രൂപയാണ് അടിസ്ഥാന വിലയാക്കി കണക്കാക്കിയിട്ടുള്ളത്. ഇതിന്‍റെ പലമടങ്ങ് തുകയ്ക്കാകും ലേലം വിളി. ഒക്ടോബർ 2 വരെയാണ് ഇ– ലേലം. 

ശിവഗിരി മഠം സമ്മാനിച്ച ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ, ചിത്രങ്ങൾ, ശില്‍പങ്ങള്‍, വിവിധ ക്ഷേത്രങ്ങളുടെ മാതൃകകള്‍, കായിക താരങ്ങളുടെ കയ്യൊപ്പിട്ട ജഴ്സികള്‍, കായികോപകരണങ്ങള്‍ അടക്കമുള്ളവയാണ് ലേലത്തിലുള്ളത്. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണില്‍ ഇവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com