വിശന്നുവലഞ്ഞു, പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കാന്‍ ശ്രമിക്കുന്ന ആന; നൊമ്പരം- വീഡിയോ

വിശന്നുവലഞ്ഞ ആന പ്ലാസ്റ്റിക് കഷ്ണം തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം
പ്ലാസ്റ്റിക് തിന്നാന്‍ ശ്രമിക്കുന്ന ആനയുടെ ദൃശ്യം
പ്ലാസ്റ്റിക് തിന്നാന്‍ ശ്രമിക്കുന്ന ആനയുടെ ദൃശ്യം

നത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത് എന്ന് പലയിടത്തും ബോര്‍ഡ് എഴുതിവച്ചിട്ടുണ്ട്. ഈ ബോര്‍ഡിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

വിശന്നുവലഞ്ഞ ആന പ്ലാസ്റ്റിക് കഷ്ണം തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.നീലഗിരിയില്‍ നിന്നുള്ളതാണ് ദൃശ്യം. കാട്ടിലെ വലിയ മൃഗമായിട്ട് കൂടി പ്ലാസ്റ്റിക് ആനയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. 

അന്നനാളം ബ്ലോക്കാവാന്‍ ഇത് കാരണമാകും. അതിനാല്‍ പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ എല്ലാവരും ഉത്തരവാദിത്തതോടെ പെരുമാറണമെന്നും കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com