കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്; സംഘര്‍ഷം

പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായത് ഭീകരാക്രമണമാണെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. എന്‍ഐഎ ഇന്നലെ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. 

ഇതിന് പിന്നാലെയാണ് അക്രമമുണ്ടായത്. പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായത് ഭീകരാക്രമണമാണെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. 

സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ എസ് ഇസ്മയിലിനെ ഇന്നലെ കോയമ്പത്തൂരില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. 

എന്‍ഐഎ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 45 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ നിരവധി രേഖകളും നൂറോളം മൊബൈല്‍ഫോണുകളും, ലാപ്‌ടോപ്പുകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com