ആധാര്‍ കാര്‍ഡ് കാണിക്കൂ; എങ്കില്‍ വിവാഹ സദ്യ കഴിക്കാം; കല്യാണത്തിനെത്തിയ അതിഥികള്‍ ഞെട്ടി; വീഡിയോ

വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളോട് ഭക്ഷണം കഴിക്കാന്‍ അധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


ലഖ്‌നൗ: വിവാഹചടങ്ങുകള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിലാണ് യുവതലമുറ. അതിനുവേണ്ടി എന്തുചെയ്യാന്‍ അവര്‍ക്ക് മടിയില്ല. വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളോട് ഭക്ഷണം കഴിക്കാന്‍ അധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഹസന്‍പൂരിലാണ് വിചിത്രമായ സംഭവം. അതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 

വിവാഹത്തിന് ക്ഷണിച്ചതിനെക്കാള്‍ കൂടുതല്‍ പേര്‍ സദ്യ കഴിക്കാന്‍ എത്തിയിരുന്നു. ഇത് കണ്ട് വധുവിന്റെ വീട്ടുകാര്‍ ആശങ്കാകുലരാകുകയും ഭക്ഷണഹാളിലേക്ക് കടക്കുന്നതിന് മുമ്പ് അതിഥികളോട് അവരുടെ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആധാര്‍ കാര്‍ഡ് കാണിച്ചവരെ മാത്രമാണ് അകത്തേക്ക് കയറ്റി വിട്ടത്. എന്നാല്‍ യഥാര്‍ഥ അതിഥികളില്‍ ചിലരുടെ കൈയില്‍  രേഖകള്‍ ഉണ്ടായിരുന്നില്ല.അവര്‍ ബഹളം വച്ചതിന് പിന്നാലെ വീട്ടുകാര്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബര്‍ 21ന് ഒരേ സ്ഥലത്ത് രണ്ട് വിവാഹങ്ങള്‍ നടന്നിരുന്നു. ഒരു ചടങ്ങിന് ഭക്ഷണം വിളമ്പാന്‍ തുടങ്ങിയപ്പോള്‍, മറ്റേ വിവാഹത്തിന് എത്തിയവരും അതിഥികളും അകത്ത് കയറി. അങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ ഭക്ഷണം വിളമ്പുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍, വിവാഹത്തിനെത്തിയ യഥാര്‍ഥ അതിഥികള്‍ക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് ചിലര്‍ ബഹളംവെക്കുകയും ചെയ്തപ്പോള്‍ ചിലര്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനും മുന്‍പും വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ അമ്പരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com