പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അവിഹിതബന്ധത്തെ ചൊല്ലി തര്‍ക്കം, ഭാര്യാസഹോദരിയെയും രണ്ടു പിഞ്ചുകുട്ടികളെയും കൊന്ന് കത്തിച്ചു; 30കാരന്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ 30കാരന്‍ ഭാര്യാസഹോദരിയെയും രണ്ടു കുട്ടികളെയും കൊന്ന് കത്തിച്ചു
Published on

മുംബൈ: മഹാരാഷ്ട്രയില്‍ 30കാരന്‍ ഭാര്യാസഹോദരിയെയും രണ്ടു കുട്ടികളെയും കൊന്ന് കത്തിച്ചു. ഭാര്യാസഹോദരിയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് 30കാരനെ അറസ്റ്റ് ചെയ്തത്.

പുനെ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഭാര്യാസഹോദരിയെയും രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും യുവാവ് കഴുത്തുഞെരിച്ചാണ് കൊന്നത്. നാലും ആറും വയസുള്ള കുട്ടികളെയാണ് യുവാവ് കൊന്നത്. മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബെഡ്ഷീറ്റും വിറകും ഉപയോഗിച്ച് കത്തിച്ചതെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

ഭാര്യാസഹോദരിയുടെ വീടിന്റെ മുന്‍വശത്ത് വച്ചാണ് കത്തിച്ചത്. ഭാര്യാസഹോദരിയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവ് വഴക്കിട്ടു. തുടര്‍ന്ന് കുപിതനായ യുവാവ് സ്ത്രീയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com