അടുപ്പില്‍ നിന്നും തീ പടര്‍ന്നു പിടിച്ചു; വീട് കത്തിയമര്‍ന്നു; പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

തേജ്‌റാമിന്റെ അഞ്ചുവയസുകാരനായ ജ്ഞാനേന്ദ്ര, മൂന്നുവയസുകാരി നന്‍ഹി എന്നിവര്‍ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: വീടിന് തീപിടിച്ച് സഹോദരങ്ങളായ പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലെ ഹര്‍പാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.

രാവിലെ, മഖായ്പൂര്‍വയിലെ താമസക്കാരനായ തേജ്‌റാമിന്റെ ഭാര്യ ഭക്ഷണം തയ്യാറാക്കുന്നതിനായി അടുപ്പ് കത്തിച്ചിരുന്നു. അതിനിടെ പ്രഭാതകൃത്യം നടത്താനായി പുറത്തേക്ക് പോയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവര്‍ പാടത്ത് ജോലിക്ക് പോകുകയും ചെയ്തു.

തേജ്‌റാമിന്റെ അഞ്ചുവയസുകാരനായ ജ്ഞാനേന്ദ്ര, മൂന്നുവയസുകാരി നന്‍ഹി എന്നിവര്‍ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്. തീപടര്‍ന്ന് പിടിച്ചതോടെ കുഞ്ഞുങ്ങള്‍ വെന്തുമരിക്കുകയായിരുന്നെന്ന് ഹര്‍പാല്‍പൂല്‍ സിഒ സത്യേന്ദ്ര കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com