കോച്ചിങ് സെന്റര്‍ പ്രവേശനം നിഷേധിച്ചു; ഡോക്ടര്‍ മോഹം തകര്‍ന്നതില്‍ നിരാശ; വിദ്യാര്‍ത്ഥിനി ട്രെയിന് മുന്നില്‍ച്ചാടി മരിച്ചു

നെയ്‌വേലിയിലെ കോച്ചിങ് സെന്ററിലായിരുന്നു നിഷ പഠിച്ചിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: എൻട്രൻസ് കോച്ചിങ് ക്ലാസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിൽ മനംനൊന്ത് തമിഴ്‌നാട്ടില്‍ വിദ്യാർഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു. ആബതരണപുരം സ്വദേശിയായ ഉതിരഭാരതിയുടെ മകൾ നിഷ(18) യാണ് മരിച്ചത്. നെയ്‌വേലിയിലെ ഇന്ദിര നഗറിലുള്ള പ്രമുഖ കോച്ചിങ് സെന്ററിലായിരുന്നു നിഷ നീറ്റ് പരീക്ഷയ്‌ക്കുള്ള പരിശീലനം നേടിയിരുന്നത്.

മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വേർതിരിച്ചിരുത്തി. ഇതിൽ കുട്ടി ഏറെ മനപ്രയാസത്തിലായിരുന്നുവെന്ന് വിദ്യാർഥിനിയുടെ പിതാവ് ഉതിരഭാരതി പറഞ്ഞു. മകള്‍ക്ക് 399 മാര്‍ക്ക് കിട്ടിയിരുന്നു. എന്നാൽ 400 മാർക്കിനു മുകളിലുള്ള വിദ്യാര്‍ഥികളെ ക്ലാസ് മാറ്റിയിരുന്നതായും പിതാവ് ആരോപിച്ചു. ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്‌തതെന്ന് ഉതിരഭാരതി പറഞ്ഞു. 

കോച്ചിങ് ക്ലാസിന് പോകുന്നു എന്ന് പറഞ്ഞാണ് വിദ്യാര്‍ഥിനി വീട്ടില്‍ നിന്നും ഇറങ്ങിയത്. വണ്ടല്ലൂര്‍ റെയില്‍വെ സ്റ്റേഷനിലിലെത്തിയ പെൺകുട്ടി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും നിഷ ട്രെയിനിന് അടിയിൽപെട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com