സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുക രാവിലെ 7.30 മുതൽ 2 വരെ; വൈദ്യുതി ഉപഭോ​ഗം കുറയ്‌‌ക്കാൻ നടപടിയുമായി പഞ്ചാബ്

രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെയാണ് പുതിയ സമയക്രമം
പഞ്ചാബ് മുഖ്യമന്ത്രി ഭ​​ഗവന്ത് മാൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
പഞ്ചാബ് മുഖ്യമന്ത്രി ഭ​​ഗവന്ത് മാൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്

ചണ്ഡി​ഗഡ്: പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെയാണ് പുതിയ സമയക്രമം. ചൂട് കാലത്ത് വൈദ്യുതി ഉപഭോ​ഗം കുറയ്‌ക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഭ​​ഗവന്ത് മാൻ അറിയിച്ചു. 

പുതിയ സമയക്രമം മെയ്‌ 2 മുതൽ ജൂലൈ 15വരെ പ്രാബല്യത്തിൽ വരും. ഇതിലൂടെ 300 മുതൽ 350 മെ​ഗാവാട്ട് കറണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപഭോ​ഗം ഏറ്റവും കൂടുതൽ നടക്കുന്നത് 1.30 നും 5 മണിക്കും ഇടയിലാണ്.

സർക്കാർ ഓഫീസുകളിലെ സന്ദർശകരുടെയും ജീവനക്കാരുടെയും അഭിപ്രായം കൂടി പരി​ഗണിച്ചാണ് പുതിയ തീരുമാനം. ഊർജ സംരക്ഷണത്തിന് പുറമെ സർക്കാർ ജീവനക്കാരുടെ ഉൽപ്പാതന ക്ഷമതയും തൊഴിൽ-ജീവിത സന്തുലനവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം കൂടി തീരുമാനത്തിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com