മരിച്ച മകന്റെ അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തു; മാതാപിതാക്കള്‍ കോടതിയില്‍, മൂന്ന് പേര്‍ക്കെതിരെ കേസ് 

മഹാരാഷ്ട്രയില്‍ മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് മാനേജര്‍ ആയിരുന്ന യുവാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഹൃദയാഘാതം മൂലം മരിച്ച മകന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തതായി കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് നടപടി.

2021ലാണ് അഹമ്മദാബാദ് സ്വദേശിയായ പിയൂഷ് ശര്‍മ്മ ഡല്‍ഹിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പിയൂഷ് ശര്‍മ്മയുടെ പേരില്‍ താനെയിലെ സ്വകാര്യ ബാങ്കില്‍ ഉണ്ടായ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. 2022ല്‍ ബാങ്ക് നോമിനി എന്ന നിലയില്‍ മകന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് അച്ഛന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വെളിവായത്. 

പിയൂഷ് ശര്‍മ്മ 2021 സെപ്റ്റംബര്‍ 21നാണ് മരിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 30നും 2022 ഏപ്രില്‍ 22നും ഇടയില്‍ പിയൂഷ് ശര്‍മ്മയുടെ അക്കൗണ്ടില്‍ നിന്ന് 28.3 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. കുമാര്‍ ദീപക്, കുമാര്‍ ഡി തുടങ്ങി നാലുപേരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നത്. തുടക്കത്തില്‍ പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ചതായി മതാാപിതാക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് പിയൂഷിന്റെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com