നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 30 കിലോ പ്ലാസ്റ്റിക്

നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 30 കിലോ വരുന്ന ദഹിക്കാത്ത പോളിത്തീന്‍ ബാഗുകള്‍ പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭുവനേശ്വര്‍: പശുവിന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 30 കിലോ പ്ലാസ്റ്റിക്. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ വെറ്റിനറി ഹോസ്പിറ്റലിലാണ് പശുവിന് ശസ്ത്രക്രിയ നടത്തിയത്. 

നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 30 കിലോ വരുന്ന ദഹിക്കാത്ത പോളിത്തീന്‍ ബാഗുകള്‍ പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. തെരുവു പശു ആളുകള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ തിന്നുകയായിരുന്നു. 

പശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തില്‍ തുടരുകയാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സത്യനാരായണ്‍ കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മറ്റൊരു പശുവിന്റെ വയറ്റില്‍ നിന്നും 15 കിലോയോളം പ്ലാസ്റ്റിക് നീക്കം ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com