'രാജ്യ ദ്രോഹികളെന്നു വിളിച്ചു'- പിയൂഷ് ​ഗോയൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്ന് 'ഇന്ത്യ' സഖ്യം; ഇങ്ങിപ്പോയി, അവകാശ ലംഘന നോട്ടീസ്

സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ സഭയിൽ‌ നിന്നു ഇറങ്ങിപ്പോയി. പിന്നാലെയാണ് തങ്ങളെ രാജ്യദ്രോഹികളെന്നു വിളിച്ചതായി ആരോപിച്ചത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ​ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കളെ ​ഗോയൽ രാജ്യ ദ്രോഹികളെന്നു വിളിച്ചുവെന്നാണ് ആരോപണം. 

സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ സഭയിൽ‌ നിന്നു ഇറങ്ങിപ്പോയി. പിന്നാലെയാണ് തങ്ങളെ രാജ്യദ്രോഹികളെന്നു വിളിച്ചതായി ആരോപിച്ചത്. കോൺ​ഗ്രസ്, ടിഎംസി, എഎപി, ആർജെഡി, ഡിഎംകെ, ആർജെഡി, ജെഡിയു, എൻസിപി, ഇടതു പാർട്ടികൾ എന്നിവർ ചേർന്നാണ് നോട്ടീസ് നൽകിയത്. 

പാർലമെന്ററി അല്ലാത്ത ഏതു വാക്കും തിരിച്ചെടുക്കാൻ താൻ തയ്യാറാണെന്നും ​ഗോയൽ സഭയിൽ വ്യക്തമാക്കി. അവ രേഖകളിൽ നിന്നു നീക്കം ചെയ്യാൻ രാജ്യസഭാ ചെയർമാനോടു ആവശ്യപ്പെട്ടതായും ​ഗോയൽ പറഞ്ഞു. 

രേഖകൾ പരിശോധിക്കുമെന്ന് രാജ്യസഭാ ചെയർമാൻ വ്യക്തമാക്കി. പാർലമെന്ററി വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com