കാണാതായ വയോധികയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; കണ്ടെത്തിയത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന്
ന്യൂഡല്‍ഹി: കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ മതൃദേഹം കണ്ടെത്തുന്നത്.
ഡിസംബര്‍ 10 ന് ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്ന് 60 വയസുള്ള ആശാ ദേവിയെ കാണാതാവുകയായിരുന്നു. ഡിസംബര്‍ 13 ന് അവരുടെ മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ നന്ദ് നഗരിയില്‍ ഇവര്‍ പോയിരുന്നുവെന്നും പിന്നീട് കാണാതാവുകയായിരുന്നുവെന്നുമായിരുന്നു മകന്‍ നല്‍കിയ പരാതി.
വെള്ളിയാഴ്ച വൈകിട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ താഴത്തെ നിലയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ നിന്ന് ആശാ ദേവിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ വരിഞ്ഞ് കെട്ടിയതിന് ശേഷം ബെഡ് ബോക്‌സിനുള്ളില്‍ ആക്കിയ നിലയില്‍ കണ്ടെത്തുന്നത്.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ട്‌പോകലിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ