65കാരന്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു; നഷ്ടമായത് 60 ലക്ഷം, തട്ടിപ്പ് ഇങ്ങനെ 

മഹാരാഷ്ട്രയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ 65കാരന് 60ലക്ഷം രൂപ നഷ്ടമായതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ 65കാരന് 60ലക്ഷം രൂപ നഷ്ടമായതായി പരാതി. പ്രായമാകുമ്പോള്‍ ഒരു കൂട്ട് വേണമെന്ന ചിന്തയില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 65കാരനാണ് ലക്ഷങ്ങള്‍ നഷ്ടമായത്. 

മുംബൈയിലാണ് സംഭവം. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 65കാരനാണ് വീണ്ടും വിവാഹം കഴിക്കാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പോര്‍ട്ടലില്‍ 65കാരനുമായി ചാറ്റ് ചെയ്ത സ്ത്രീയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പോര്‍ട്ടലിലെ ചാറ്റിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. വീഡിയോ കോളിനിടെ, വസ്ത്രം ഊരിമാറ്റി സ്ത്രീ 65കാരനെ പ്രലോഭിപ്പിച്ചു. സമാനമായ നിലയില്‍ അശ്ലീല പ്രവൃത്തി ചെയ്യാനാണ് സ്ത്രീ പ്രലോഭിപ്പിച്ചത്. ഇതില്‍ വീണുപോയ 65കാരന്‍ സമാനമായ നിലയില്‍ പെരുമാറി. എന്നാല്‍ സ്ത്രീ ഇത് റെക്കോര്‍ഡ് ചെയ്യുന്നത് 65കാരന്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 65കാരനില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു.

ഒന്നിലധികം ഇടപാടുകളിലൂടെയാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. ഒടുവില്‍ 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com