ത്രിപുര നാളെ പോളിങ് ബൂത്തിലേക്ക്; തുടര്‍ഭരണം ലക്ഷ്യമിട്ട് ബിജെപി; തിരുത്താന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം

259 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 31 പേര്‍ സ്ത്രീകളാണ്.
ബിജെപി,സിപിഎം പതാകകള്‍
ബിജെപി,സിപിഎം പതാകകള്‍

അഗര്‍ത്തല: ത്രിപുര നാളെ പോളിങ് ബൂത്തിലേക്ക്. എട്ട് ജില്ലകളിലെ 60 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ ബുത്തുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. തുടര്‍ഭരണം ലക്ഷ്യമിട്ട് ബിജെപിയും അധികാരം തിരിച്ചുപിടിക്കാന്‍ ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. 

259 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 31 പേര്‍ സ്ത്രീകളാണ്.2018 ലെ തെരഞ്ഞടുപ്പില്‍ 297 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്ത്രീ സ്ഥാനാര്‍ഥികളുടെ എണ്ണം 24 ആയിരുന്നു.

ഒരുമാസം നീണ്ട പരസ്യപ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് റാലികളില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും നിരവധി റാലികളില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സര്‍ബാനന്ദ സോനവാള്‍, സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വശര്‍മ, യോഗി ആദിത്യനാഥ്, എന്‍. ബിരേന്‍ സിങ്, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, എംഎല്‍എ അഗ്‌നിമിത്ര പോള്‍, അഭിനേതാക്കളായ മിഥുന്‍ ചക്രവര്‍ത്തി, ഹേമമാലിനി എന്നിവരും സംസ്ഥാനത്തിന് പുറത്തുള്ള നിരവധി ബിജെപി നേതാക്കളും എംപിമാരും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവരും ത്രിപുരയിലെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയുമായ ദീപ ദാസ് മുന്‍ഷി, കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തിയിരുന്നു.

ത്രിപുരയില്‍ ആദ്യമായാണ് സിപിഎം  കോണ്‍്ഗ്രസും ഒരുമിച്ച് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവരും സംയുക്തറാലികള്‍ നടത്തി. ഇടതുമുന്നണി 47 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് 13 സീറ്റുകളിലാണ്. ബിജെപിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. 55 പേരാണ് മത്സരംഗത്തുള്ളത്. സിപിഎം 43,തിപ്ര മോത പാര്‍ട്ടി 42,തൃണമൂല്‍ 28 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com