കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; എച്ച് ഡി തിമ്മയ്യയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

By സമകാലികമലയാളം ഡെസ്ക്  |   Published: 19th February 2023 02:27 PM  |  

Last Updated: 19th February 2023 02:31 PM  |   A+A-   |  

thimmaiah

തിമ്മയ്യയെ ശിവകുമാര്‍ സ്വീകരിക്കുന്നു/ എഎന്‍ഐ

 

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍മന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

ബംഗലൂരുവിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ തിമ്മയ്യയ്ക്ക് കോണ്‍ഗ്രസ് പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനായി നിരവധി ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാര്‍ പറഞ്ഞു. 

ചിക്കമംഗളൂരുവില്‍ ഒരു മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു, 12-13 പേര്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ബിജെപി വലിയ നേതാക്കളെ മാത്രമാണ് പരിഗണിക്കുന്നത്. തങ്ങള്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുന്നണി പ്രവേശനം ഉടന്‍?; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമല്‍ഹാസന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ