ആരാ കീരി മാത്രമേ ജയിക്കൂ എന്ന് പറഞ്ഞത്?; പാമ്പിന്റെ പവര്‍!- വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 22nd February 2023 09:39 PM |
Last Updated: 22nd February 2023 09:39 PM | A+A A- |

കീരിയെ മൂര്‍ഖന്‍ ചുറ്റിവരിഞ്ഞ നിലയില്‍
പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. ഇവ തമ്മിലുള്ള പോരാട്ടത്തില്‍ കീരി വിജയിക്കുന്ന ദൃശ്യങ്ങളാണ് പൊതുവേ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു മൂര്‍ഖന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
അനിമല്‍സ് പവേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പാമ്പിന്റെ ആക്രമണത്തില്‍ കീരി ചത്തുകിടക്കുന്ന നിലയിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. കീരിയെ ചുറ്റിവരിഞ്ഞ ശേഷം മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ദൃശ്യത്തില്‍ കീരി അനക്കമറ്റ നിലയിലാണ് കിടക്കുന്നത്. പാമ്പിന്റെ കടിയേറ്റാണ് കീരി ചത്തതെന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. എന്നാല്‍ പാമ്പുമായുള്ള പോരാട്ടത്തില്‍ കീരി ബോധംകെട്ട് വീണതാകാമെന്നാണ് മറുവാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
പെരുമ്പാമ്പിനെ ഒന്നാകെ വിഴുങ്ങുന്ന രാജവെമ്പാല; ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ