ബംഗാളില്‍ കേന്ദ്രമന്ത്രിക്ക് നേരെ ആക്രമണം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു; കണ്ണീര്‍ വാതകം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 04:37 PM  |  

Last Updated: 25th February 2023 04:59 PM  |   A+A-   |  

nisith_pramanik

കേന്ദ്രമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യം

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. കല്ലെറിഞ്ഞവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബംഗാളിലെ കൂച്ബിഹാര്‍ ജില്ലയില്‍ വച്ചായിരുന്നു ആക്രമണം. 

തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തില്‍ കേന്ദ്രമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൂച്ച്ബിഹാറില്‍ നിന്നുലള്ള എംപിയാണ് പ്രമാണിക്.

ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. സംസ്ഥാനത്ത് ഒരു കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കും. ബംഗാളിലെ ജനാധിപത്യത്തിന്റെ യഥാര്‍ഥമുഖമാണ് ഈ സംഭവം കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ റോഡ് തകര്‍ന്ന് ഗര്‍ത്തം, ബൈക്കുകളും നായയും താഴേക്ക്; വിഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ