മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രി സ്ഥാനം രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 06:26 PM  |  

Last Updated: 28th February 2023 08:14 PM  |   A+A-   |  

sisodia

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനീഷ് സിസോദിയ രാജിവച്ചു. ആരോ​ഗ്യ മന്ത്രി സത്യേന്ദ്ര ജയിനും രാജിവച്ചിട്ടുണ്ട്. ഇരുവരുടേയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അം​ഗീകരിച്ചു. ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചോ​ദ്യം ചെയ്ത് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി തള്ളി. പിന്നാലെയാണ് രാജി. 

ആകെയുള്ള 33 വകുപ്പുകളിൽ 18 വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മനീഷ് സിസോദിയയാണ്. ധന വകുപ്പും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ളവ സിസോദിയയാണ് കൈകാര്യം ചെയ്യുന്നത്. 

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് മാസമായി തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദ്ര ജയിൻ. വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് അവതരണമടക്കമുള്ള അടുത്തു തന്നെ നടക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാജി അം​ഗീകരിച്ചിരിക്കുന്നത്. 

നേരത്തെ മദ്യനയക്കേസില്‍ അറസ്റ്റിലായ സിസോദിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ പരമോന്നത കോടതി നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി. 

അറസ്റ്റ് ചെയ്ത സിസോദിയയെ നേരത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുപപക്ഷത്തിന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍വിട്ടുകൊണ്ട് ഉത്തരവിട്ടത്. സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ വിടരുതെന്ന് സിസോദിയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സിബിഐയുടെ അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഹൈക്കോടതിയിലേക്ക് പോകു'- സിസോദിയക്ക് തിരിച്ചടി; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌