വൃദ്ധസദനത്തില്‍ തീപിടുത്തം; രണ്ട് വയോധികര്‍ വെന്തു മരിച്ചു

ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടുത്തമുണ്ടായത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൃദ്ധസദനത്തിന് തീപിടിച്ച് രണ്ട് വയോധികര്‍ വെന്തു മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടുത്തമുണ്ടായത്.

രാവിലെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. വയോജനങ്ങളെ പാര്‍പ്പിക്കുന്ന സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഹോമിലാണ് അഗ്നിബാധയുണ്ടായത്. 

തീ നിയന്ത്രണവിധേയമായതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com