ചൈന അടക്കം ആറ് രാജ്യങ്ങളിലൂടെ വരുന്നവർക്കും 72 മണിക്കൂര്‍ മുൻപുള്ള ആര്‍ടി-പിസിആര്‍ നിർബന്ധം; വിമാന യാത്രികർക്ക് പുതിയ മാർ​ഗ നിർദ്ദേശം

മറ്റ് രാജ്യങ്ങളില്‍ നിന്നു ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, സിം​ഗപ്പുർ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിമാന യാത്രികർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കോവിഡ് വ്യാപനമുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുൻപുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

മറ്റ് രാജ്യങ്ങളില്‍ നിന്നു ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, സിം​ഗപ്പുർ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന. വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മാ​ർ​ഗ നിർദ്ദേശം പുതുക്കിയത്. 

നേരത്തെ ഈ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്ക് മാത്രമേ ആര്‍ടിപിസിആര്‍ ബാധകമാക്കിയിരുന്നുള്ളു. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടാണ് അപ് ലോഡ് ചെയ്യേണ്ടത്.

മുന്‍കാലങ്ങളിലെ വ്യാപന രീതി വെച്ച് നോക്കുമ്പോള്‍ ജനുവരിയില്‍ കോവിഡ് കേസുകള്‍ ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com