'100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 02:12 PM  |  

Last Updated: 15th January 2023 02:12 PM  |   A+A-   |  

Nitin Gadkari

നിതിന്‍ ഗഡ്കരി /ഫയല്‍

 

ബംഗലൂരു: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയക് കര്‍ണാടകയിലെ ജയിലില്‍ നിന്നെന്ന് കണ്ടെത്തി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഫോണ്‍ കോള്‍ ഭീഷണി സന്ദേശം എത്തിയത്. രണ്ടു തവണയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. 

100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഗഡ്കരിയുടെ ഓഫീസ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ജയിലില്‍ നിന്നും അനധികൃത ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. ഇയാളെ വിട്ടു നല്‍കാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യപ്പെട്ടു. 

ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്ന് ഡയറി കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൊട്ടരികില്‍ കൂറ്റന്‍ മഞ്ഞുമല; ഭയന്ന് തൊഴിലാളികള്‍, സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം, വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ