ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായി (വീഡിയോ)

ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

മുംബൈ:  ഉദ്ഘാടന ചടങ്ങിനിടെ എന്‍സിപി എംപി സുപ്രിയ സുലെയുടെ സാരിയില്‍ തീപടര്‍ന്നു. അടുത്തുള്ളവര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. ഹഞ്ജവാദിയില്‍ കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു സുപ്രിയ. 

ഛത്രപതി ശിവാജിയുടെ ചെറിയ പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കില്‍ നിന്നാണ് തീപിടിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രിയ അറിയിച്ചു. 'ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയില്‍, എന്റെ സാരിക്ക് അബദ്ധത്തില്‍ തീപിടിച്ചു. തക്കസമയത്ത് തീ അണച്ചു. ഞാന്‍ സുരക്ഷിതയാണ്. ആരും ഭയപ്പെടേണ്ടതില്ല'- സുപ്രിയ ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com