ഡല്‍ഹിയില്‍ റെക്കോര്‍ഡ് തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്; ശൈത്യതരംഗം തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 10:16 AM  |  

Last Updated: 16th January 2023 10:16 AM  |   A+A-   |  

cold_wave

ഫോട്ടോ: പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. രാജ്യതലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 1.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ സീസണില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

അടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തേരന്ത്യയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ തണുപ്പിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ചകളിലായി ഉത്തേരന്ത്യയില്‍ തുടരുന്ന ശൈത്യതരംഗത്തിന് വരുംദിവസങ്ങളിലും ശമനമുണ്ടാകില്ലന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യത്തിനും മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ നിരവധി ട്രെയിനുകളാണ് വൈകിയോടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുഞ്ഞ് വിട്ടുപോയതറിയാതെ കൂട്ടിരുന്ന് അമ്മയാന'; കരളലിയിക്കുന്ന കാഴ്ച 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ