'കുഞ്ഞ് വിട്ടുപോയതറിയാതെ കൂട്ടിരുന്ന് അമ്മയാന'; കരളലിയിക്കുന്ന കാഴ്ച
By സമകാലിക മലയാളം ഡെസ്ക് | Published: 15th January 2023 09:47 PM |
Last Updated: 15th January 2023 09:47 PM | A+A A- |

ചരിഞ്ഞ കുട്ടിയാനക്ക് അരികില്‍ മണിക്കൂറുകളായി കാവല്‍ നില്‍ക്കുന്ന അമ്മയാനയുടെ കാഴ്ച, സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: വിതുര മരുക്കുംകാലയില്‍ ചരിഞ്ഞ കുട്ടിയാനക്ക് അരികില്‍ മണിക്കൂറുകളായി കാവല്‍ നില്‍ക്കുന്ന അമ്മയാനയുടെ കാഴ്ച നൊമ്പരമാകുന്നു. ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
രാത്രി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അമ്മയാന അടുത്ത് നിന്ന് മാറാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല. ഇന്ന് രാവിലെയും ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്. കാട്ടാന വിട്ടുപോയാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയു എന്ന അവസ്ഥയാണ് മണിക്കൂറുകളായി തുടരുന്നത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.
വീടുകള്‍ക്ക് അടുത്തേക്ക് ആനക്കൂട്ടം വരാതിരിക്കാന്‍ രാത്രി ആദിവാസികള്‍ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിദ്യാര്‍ത്ഥി സമരം; കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് 21വരെ തുറക്കില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ