ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് സിപിഐയും; രാജയും ബിനോയ് വിശ്വവും പങ്കെടുക്കും

ഡി രാജ/ഫയല്‍
ഡി രാജ/ഫയല്‍

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സിപിഐ. പാര്‍ട്ടിയെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും സമാപനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായും  ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഡി രാജ ചൂണ്ടിക്കാട്ടി.

ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് സിപിഎം ഉള്‍പ്പടെ  23 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് അറിയില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അണിനിരന്നിരുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര കശ്മീരില്‍ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com