ഭാരത് ജോഡോ യാത്ര എത്തും മുമ്പ് കശ്മീര്‍ കോണ്‍ഗ്രസില്‍ അടി ;  സംസ്ഥാന വക്താവ് രാജിവെച്ചു

ആശയപരമായ ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്ന് ദീപിക വ്യക്തമാക്കി
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍/ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ ജമ്മു കശ്മീരിലേക്ക് കടക്കാനിരിക്കെ, കോണ്‍ഗ്രസിന് തിരിച്ചടി. ജമ്മു കശ്മീര്‍ സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദീപിക പുഷ്‌കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ആശയപരമായ ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്ന് ദീപിക വ്യക്തമാക്കി.

മുന്‍ ബിജെപി നേതാവും മന്ത്രിയുമായ ചൗധരി ലാല്‍ സിങ്ങിനെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. 2018 ല്‍ കത്തുവയില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്നയാളാണ് ചൗധരി ലാല്‍സിങ്ങെന്ന് ദീപിക പറഞ്ഞു. 

ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിച്ച് ഇയാള്‍ പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നുവെന്ന് ദീപിക ട്വിറ്ററില്‍ കുറിച്ചു. ചൗധരി ലാല്‍സിങ്ങിനെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തുടരാനാകില്ല. അയാള്‍ക്കൊപ്പം പാര്‍ട്ടി വേദി പങ്കിടാന്‍ താല്‍പ്പര്യമില്ലെന്നും ദീപിക പുഷ്‌കര്‍നാഥ് രാജിക്കത്തില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com