വീട്ടില്‍ പോയ ഭാര്യ മടങ്ങി വന്നില്ല; യുവാവ് ലിംഗം മുറിച്ചുമാറ്റി

വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: വീട്ടില്‍ പോയ ഭാര്യ മടങ്ങിയെത്താതിനെ തുടര്‍ന്ന് യുവാവ് തന്റെ ലിംഗം മുറിച്ചുമാറ്റി. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജനി നയനനഗര്‍ പ്രദേശത്താണ് സംഭവം.

25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റിയത്. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയനനഗറിലെത്തിയത്.

വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com