ഭരത്പൂരില്‍ കണ്ടെത്തിയത് തകര്‍ന്ന രണ്ടു വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍; ഒരു പൈലറ്റ് കൊല്ലപ്പെട്ടു, കൂട്ടിയിടി ഉണ്ടായോയെന്ന് അന്വേഷണം

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ അപടത്തില്‍ ഒരു പൈലറ്റ് മരിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ അപടത്തില്‍ ഒരു പൈലറ്റ് മരിച്ചു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. സുഖോയ്- 30 എംകെഐയിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും മിറാഷ്-2000ലെ പൈലറ്റാണ് കൊല്ലപ്പെട്ടതെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. 

പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. എയര്‍ ബോംബിങ് പരിശീലനത്തിന് വേണ്ടിയാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചോയെന്ന് അന്വേഷിക്കുമെന്ന് ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഭരത്പൂരില്‍ കണ്ടെത്തിയത് ഈ അപകടത്തില്‍ തകര്‍ന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് മൊറേന ജില്ലാ കലക്ടര്‍ അങ്കിത് ആസ്താന വ്യക്കമാക്കി. 

ഐഎഎഫ് ബേസ് ആയി പ്രവര്‍ത്തിക്കുന്ന ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. പഹാഡ്ഗഢില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കൊല്ലപ്പെട്ട പൈലറ്റിന്റെ ശരീരം കണ്ടെത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിവരങ്ങള്‍ ആരാഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com