ഉരുള്‍പൊട്ടല്‍; മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദത്തെടുക്കും

റായ്ഗഡ് ജില്ലയിലെ ഇര്‍ഷാല്‍വാദി ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദത്തെടുക്കുമെന്നു ശിവസേന
റായ്ഗഡ് ഉരുള്‍പൊട്ടല്‍/ട്വിറ്റര്‍
റായ്ഗഡ് ഉരുള്‍പൊട്ടല്‍/ട്വിറ്റര്‍


മുംബൈ: റായ്ഗഡ് ജില്ലയിലെ ഇര്‍ഷാല്‍വാദി ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ദത്തെടുക്കുമെന്നു ശിവസേന. 'ഇര്‍ഷാല്‍വാദി ഗ്രാമത്തില്‍ നിരവധി കുട്ടികള്‍ക്കാണ് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായത്. ഇത്തരം കുട്ടികളെ ദത്തെടുക്കുമെന്നും അവരുടെ രക്ഷാധികാരി ആകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ശ്രീകാന്ത് ഷിന്‍ഡെ ഫൗണ്ടേഷന്‍ 2 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ ചുമതല ഏറ്റെടുക്കും'- ശിവസേന വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകനാണ് ശ്രീകാന്ത് ഷിന്‍ഡെ ഫൗണ്ടേഷന്‍ നടത്തുന്നത്. കുട്ടികളുടെ പഠനച്ചെലവിനായി ഓരോ കുട്ടിയുടെയും പേരില്‍  ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ഇടുമെന്നും ഏക്‌നാഥ് ഷിന്‍ഡെയുടെ ഓഫിസ് വ്യക്തമാക്കി.

അതിനിടെ ഇര്‍ഷാല്‍വാദി ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി വ്യാഴാഴ്ച ദുരന്തമേഖല സന്ദര്‍ശിക്കുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com