ജമ്മുകശ്മീരിൽ മൂര്‍ച്ചയുള്ള ആയുധങ്ങൾക്ക് നിരോധനം

By സമകാലികമലയാളം ഡെസ്ക്   |   Published: 22nd July 2023 02:29 PM  |  

Last Updated: 22nd July 2023 02:29 PM  |   A+A-   |  

Teenager stabs fiance on pretext of making reels

പ്രതീകാത്മക ചിത്രം

 

ശ്രീനഗര്‍:  അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ 'മൂര്‍ച്ചയുള്ള ആയുധങ്ങൾ'ക്ക് നിരോധനം. ജില്ലാ കലക്ടർ മുഹമ്മദ് ഐജാസ് ആസാദ് വെള്ളയാഴ്ച പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവ് പ്രകാരം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങനോ കൊണ്ടുനടക്കാനോ പാടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും. പൊതുസ്ഥലങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. 

ഗാർഹിക, കാർഷിക, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങൾക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി 9 ഇഞ്ചിൽ കൂടുതൽ നീളമുള്ളതോ രണ്ടിഞ്ചിൽ കൂടുതൽ വീതിയുള്ളതോ ആയ മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് ആയുധ നിയമം 1959 പ്രകാരം കുറ്റകരമാണെന്ന് ഉത്തരവിൽ വ്യക്തിമായിട്ടുണ്ട്.

നിരോധനം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഉത്തരവ്. ഇനി മുതല്‍ സ്ഥാനങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു മനുഷ്യന്റെ ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ കഴിയുന്ന ഏതൊരു വസ്തുവിനെയും മൂര്‍ച്ചയുള്ള ആയുധമായി കണക്കാവുന്നതാണെന്നും കലക്ടർ അറിയിച്ചു. നിയമ പാലകർ, കശാപ്പു ജോലികള്‍, ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ, ആശാരിമാര്‍, പാചകക്കാര്‍ എന്നിവര്‍ക്ക് നിരോധനം ബാധകമാവില്ലെന്നും ഉത്തരവില്‍ പറയുന്നു. പക്കലുള്ള മൂര്‍ച്ചയുള്ള ആയുധം 72 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നാണ്  നിർദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഇനി സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനം മലയാളത്തിലും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ