മണിപ്പൂര്‍ കൂട്ട ബലാത്സംഗം: അന്വേഷണം ഏറ്റെടുത്ത് സിബിഐ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ അടക്കം പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയും രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാന്‍ കേന്ദ്രം തീരുമാനിച്ചത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊലപാതകം, കൂട്ടബലാത്സംഗം, ബലാല്‍ക്കാരമായ അപമാനിക്കല്‍, ക്രിമിനല്‍ ആക്രമണം എന്നീ കുറ്റങ്ങളാണ് സിബിഐ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരെ കൂടാതെ, കേസന്വേഷണത്തിനായി വനിതാ ഉദ്യോഗസ്ഥരെ കൂടി അയക്കുമെന്ന് സിബിഐ അറിയിച്ചു.

മെയ് നാലിനാണ് തൗബാല്‍ ജില്ലയില്‍ രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com