വസുന്ധരയുടെ തിരിച്ചുവരവ്?; അപ്രതീക്ഷിതമായി മോദിയുടെ റാലിയില്‍, കര്‍ണാടക ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി
By സമകാലികമലയാളം ഡെസ്ക് | Published: 01st June 2023 11:41 AM |
Last Updated: 01st June 2023 01:01 PM | A+A A- |

ചിത്രം: ട്വിറ്റര്‍
അജ്മീര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ബിജെപിയും തമ്മിലുള്ള മഞ്ഞുരുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വസുന്ധര രാജെ സിന്ധ്യ അപ്രതീക്ഷിതമായി എത്തിയത് ബിജെപിയുടെ പുതിയ നീക്കങ്ങളെ കുറിച്ച് ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് ശേഷം, ബിജെപി കേന്ദ്ര നേതൃത്വുമായി വസുന്ധര സഹകരിച്ചിരുന്നില്ല.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന റാലിയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അജ്മീറില്‍ നടന്നത്. റാലിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ വസുന്ധരയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി വേദിയില്‍ എത്തുന്നിന് തൊട്ടുമുന്‍പ് മുന്‍ മുഖ്യമന്ത്രി വേദിയിലെത്തിയത് പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി. പിന്നാലെ മോദിയും എത്തി. പ്രധാനമന്ത്രുയുടെ സീറ്റിന് തൊട്ടടുത്താണ് വസുന്ധരയ്ക്കും സീറ്റ് ഒരുക്കിയിരുന്നത്. മോദിയുടെ കഴിഞ്ഞ മൂന്നു രാജസ്ഥാന്‍ റാലികളിലും വസുന്ധര പങ്കെടുത്തിരുന്നില്ല.
വസുന്ധുര രാജെ സിന്ധ്യയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താത്തതില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് വസുന്ധര വീണ്ടും ബിജെപി വേദിയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി, രാജസ്ഥാനിലും ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. യെഡ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് കര്‍ണാടകയിലെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്. 2003ലും 2013ലും മുഖ്യമന്ത്രിയായ സിന്ധ്യയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയെന്നാണ് സൂചന. നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ രാജേന്ദ്ര റാത്തോര്‍, കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്, സിപി ജോഷി എന്നിവരാണ് സിന്ധ്യക്ക് പുറമേ സംസ്ഥാന ബിജെപിയിലെ പ്രബലര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ കടലില്‍ മുങ്ങിത്താഴ്ന്ന് യുവാക്കള്‍; സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ (വീഡിയോ) സമകാലിക
മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ