ന്യൂഡല്‍ഹി: യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയില്‍ ഇറക്കി. ന്യൂഡല്‍ഹിയില്‍നിന്നു സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനമാണ് റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടത്. മഗദാന്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
216 യാത്രക്കാരും 16 ജീവനക്കാരുമാണ് എഐ 173 എന്ന വിമാനത്തിലുള്ളത്. എന്‍ജിനുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും അവരുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ വിദഗ്ധ സുരക്ഷാ പരിശോധന നടക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി; കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക