'മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പറയുന്നവരാണ് ഗീതാ പ്രസിനെ വിമര്‍ശിക്കുന്നത്'; കോണ്‍ഗ്രസിന് എതിരെ കേന്ദ്രമന്ത്രി

ഗാന്ധി സമാധാന പുരസ്‌കാരം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിന് എതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ഗീതാ പ്രസ് ലോഗോ, ജിതേന്ദ്ര സിങ്
ഗീതാ പ്രസ് ലോഗോ, ജിതേന്ദ്ര സിങ്

ന്യൂഡല്‍ഹി: ഗാന്ധി സമാധാന പുരസ്‌കാരം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിന് എതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണ് എന്ന് പറയുന്നവരാണ് വിമര്‍ശനവുമായി രംഗത്തു വന്നതെന്ന് അദ്ദേഹം പറഞ്ഞു. 

'ഗീതാ പ്രസ് ഇന്ത്യയുടെ സംസ്‌കാരം, ധാര്‍മ്മികത, ഹൈന്ദവ വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.മുസ്ലീം ലീഗ് മതേതരമാണ് എന്ന് പറയുന്നവരാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദ്വിരാഷ്ട്ര സിദ്ധാന്തം നല്‍കിയതും ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ സൃഷ്ടിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തതും മുസ്ലിം ലീഗാണെന്ന് കോണ്‍ഗ്രസ് മറന്നു. ഇത്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും ഊര്‍ജ്ജം പാഴാക്കുന്നതാണ്' അദ്ദേഹം പറഞ്ഞു. 

ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കര്‍ക്കും അവാര്‍ഡ് നല്‍കുന്നതു പോലെയാണിതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറിയാണ് ഗീതാ പ്രസിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം എടുത്തത്. ഗീതാ പ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ നൂറു വര്‍ഷമായി സാമൂഹ്യ, സംസ്‌കാരിക മാറ്റങ്ങള്‍ക്കു നിദാനമായ പ്രവര്‍ത്തനമാണ് ഗീതാ പ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്റീല്‍ പറഞ്ഞു.

ഗാന്ധിയന്‍ ജീവിതരീതി ശരിയായ അര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഗീതാ പ്രസിന്റെ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com