രാമക്ഷേത്രത്തില്‍ ജനുവരി മുതല്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും; ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്

മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന
രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ജനുവരി മുതല്‍ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. താഴത്തെ
നിലയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ചമ്പത്ത് റായ് അറിയിച്ചു. 

മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. 2024 അവസാനത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകൂമെന്ന് ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര ഇന്ന് അയോധ്യയിലെത്തി. എല്ലാവരും രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്ന് ഇന്‍ഫോര്‍മേഷന്‍  പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും വിശ്വാസകേന്ദ്രമായി ഈ ക്ഷേത്രം മാറുകയാണ്. വിദേശത്തുനിന്നുപോലും ക്ഷേത്രദര്‍ശനത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com