ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി; ഉറങ്ങുന്നതിനിടെ 40കാരനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 08:49 AM  |  

Last Updated: 12th March 2023 08:49 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: 40കാരനെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുത്തിക്കൊന്നു. ഫ്‌ലാറ്റില്‍ ഉറങ്ങുന്ന സമയത്ത് അതിക്രമിച്ച് കയറിയ മഹേന്ദര്‍, യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി കല്യാണ്‍പുരി മേഖലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. നീരജാണ് കൊല്ലപ്പെട്ടത്. നീരജിന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് മഹേന്ദറാണ് ഇതിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിന്ന് എത്തിയാണ് പ്രതി കൃത്യം ചെയ്തത്. വീട്ടിലുള്ള നീരജിന്റെ ഭാര്യയെയും അമ്മയെയും പ്രതി ആക്രമിച്ചതായും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ നീരജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ നീരജ് ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറിയ മഹേന്ദര്‍ നീരജിനെ ആക്രമിക്കുകയായിരുന്നു. ഭാര്യയും അമ്മയും നീരജിന്റെ രക്ഷയ്ക്ക് എത്തിയെങ്കിലും അവരെയും പ്രതി ആക്രമിച്ചതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാട്ടില്‍ നിന്ന് വിഷക്കായ കഴിച്ചു; ഛര്‍ദിയും വയറുവേദനയും, 12 കുട്ടികള്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ