എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥിയും

23 വയസുകാരനായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ചവരിൽ ഒരാൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; രാജ്യത്ത് രണ്ടു പേർ കൂടി എച്ച്3എൻ2 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലാണ് രണ്ടു മരണവും റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രി തനാജി സാവന്ത് സംസ്ഥാനത്തെ എച്ച്3എൻ2 മരണങ്ങളെക്കുറിച്ച് സഭയെ അറിയിച്ചത്. 

23 വയസുകാരനായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ചവരിൽ ഒരാൾ. ഇയാൾക്ക് എച്ച്3 എൻ 2, എച്ച് 1എൻ1 വൈറസിനൊപ്പം കോവിഡും സ്ഥിരീകരിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി. 74കാരനാണ് മരിച്ച മറ്റൊരാൾ. സംസ്ഥാനത്ത് ഇതുവരെ 361 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിൽ മാർ​ഗരേഖ പുറത്തിറക്കുമെന്നും തനാജി സാവന്ത് സഭയെ അറിയിച്ചു. തിരക്കേറിയ സ്ഥലത്ത് മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് രണ്ടു പേർ എച്ച്3എൻ2 ബാധിച്ച് മരിച്ചത്. തുടർന്ന് എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.

കേരളത്തില്‍ എച്ച്1എൻ1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടം എന്നിവയാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1എൻ1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com