അടിച്ചു പൂസായി ‍ഞായറാഴ്ച ഉറങ്ങി; വരൻ എഴുന്നേറ്റത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ട വിവാഹം മുടങ്ങി! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 09:21 PM  |  

Last Updated: 17th March 2023 09:24 PM  |   A+A-   |  

630656-wedding

പ്രതീകാത്മക ചിത്രം

 

പട്ന: മദ്യപിച്ച് ഉറങ്ങിപ്പോയ വരൻ വിവാഹം കഴിക്കാൻ മറന്നു! വിവാ​ഹ ദിവസം വധുവും കുടുംബവും ഏറെ നേരെ വരനെ കാത്തു നിന്നെങ്കിലും ഇയാൾ എത്താതിനെ തുടർന്ന് ചടങ്ങുപേക്ഷിച്ച് മടങ്ങുകയും ചെയ്തു. ബിഹാർ ഭ​ഗൽപുരിലെ സുൽത്താൻ ​ഗഞ്ചിലാണ് അമ്പരപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. 

ഞായറാഴ്ചയാണ് വരൻ മദ്യപിച്ചത്. തിങ്കളാഴ്ചയായിരുന്നു വിവാഹം. അടിച്ചു പൂസായി വരൻ ഉറങ്ങിപ്പോയി. എഴുന്നേറ്റത് ചെവ്വാഴ്ചയും. ഇതോടെയാണ് വിവാഹം മുടങ്ങിയത്. 

കെട്ടിറങ്ങിയതിന് പിന്നാലെ വരനും വീട്ടുകാരും വധുവിന്റെ വീട്ടിലെത്തിയപ്പോൾ സം​ഗതി ആകെ പുകിലായി മാറി. സ്വന്തം ഉത്തരവാദിത്വം പോലും മറന്ന ഒരാളുടെ കൂടെ ജീവിതം പങ്കിടാൻ താത്പര്യമില്ലെന്ന് വധു തീർത്ത് പറഞ്ഞതോടെ വിവാഹം ഉപേക്ഷിച്ചു. ചടങ്ങിന് ചെലവായ തുക തിരിച്ചു കിട്ടണമെന്നും വധുവിന്റെ വീട്ടുകാർ നിലപാടെടുത്തു. 

വിഷയം തർക്കത്തിൽ കലാശിച്ചതോടെ വരന്റേയും വധുവിന്റേയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടിയായി. ഒടുവിൽ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി രം​ഗം ശാന്തമാക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കാറുകളുടെ മേല്‍ ആസിഡ് ഒഴിച്ച് യുവാവിന്റെ പ്രതികാരം- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ