സൻസദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസ്സം; വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌

സൻസദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസം മൂലം
ലോക്‌സഭ /ടിവി ചിത്രം
ലോക്‌സഭ /ടിവി ചിത്രം

ന്യൂഡൽഹി. സഭ നടപടികളുടെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌. സൻസദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസത്തെ തുടർന്നാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സഭയിൽ രാഹുൽ ​ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. ലണ്ടനിൽ നടത്തിയ പരാമർശത്തിൽ രാഹുൽ മാപ്പുപറയണമെന്ന് ഭരണപക്ഷവും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ഉന്നയിച്ചതോടെ സഭ ശബ്‌ദമുഖരിതമായി. ഇതിന് പിന്നാലെയാണ് സൻസദ് ടിവി സംപ്രേഷണം ചെയ്‌ത സഭ നടപടികൾക്ക് ശബ്‌ദം പോയത്.

‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സൻസദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ‘‘പണ്ടൊക്കെ മൈക്ക് ആയിരുന്നു ഓഫ് ആക്കിയിരുന്നത്. ഇപ്പോൾ സഭയിൽ നടക്കുന്ന കാര്യങ്ങൾ മുഴുവൻ ശബ്ദമില്ലാതെയാണ് കാണിക്കുന്നത്. മോദിയുടെ സുഹൃത്തിനുവേണ്ടിയാണ് നിശബ്ദമാക്കിയത്’’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com